നഗ്നരായി രശ്മിയും 19കാരനും,​ ഫോണിൽ നിന്ന് കണ്ടെടുത്തത് അഞ്ച് വിഡിയോ ക്ലിപ്പുകൾ

Monday 15 September 2025 10:07 PM IST

തിരുവനന്തപുരം: യുവാക്കളെ വീട്ടിൽ വിളിച്ചുവരുത്തി ദമ്പതികൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുത വിവരങ്ങൾ പുറത്ത്. പ്രതിയായ ജയേഷിനെതിരെ പോക്സോ കേസും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 2016ൽ 16കാരിയെ പീഡിപ്പിച്ച കേസിൽ ഏതാനും മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങി വിചാരണ നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.

അതേസമയം രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകൾ കണ്ടെടുത്തു. മർദ്ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19കാരനും രശ്മിയും നഗ്നരായി നിൽക്കുന്ന വീഡിയോ ഉൾപ്പെടെയാണ് കണ്ടെത്തിയത്. യുവാവിനെ മർദ്ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പം നഗ്നനായി നിറുത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 20000 രൂപയും ദമ്പതിമാർ കൈക്കലാക്കിയിരുന്നു. യുവാവിനെ വിട്ടയച്ചപ്പോൾ ആയിരം രൂപ മടക്കിനൽകുകയും ചെയ്തു.

ജയേഷിന്റെ ഫോണിലെ രഹസ്യഫോൾഡറിലെ മർദ്ദന ദൃശ്യങ്ങൾ പൊലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. മറ്റാരെയെങ്കിലും ഇവർ സമാന രീതിയിൽ ഭീ,​ണിപ്പെടുത്തുകയോ മർദ്ദിക്കിുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനായി ദമ്പതിമാരുടെ വഒരു വർശഷത്തെ ഫോൺ വിളി വിവരങ്ങളും പൊലീസ് പരിശോധിക്കും .

ഭാര്യ രശ്മിയുമായി അവിഹിത ബന്ധം സംശയിച്ചാണ് ആലപ്പുഴ റാന്നി സ്വദേശികളായ യുവാക്കളെ വിളിച്ചുവരുത്തി ക്രൂരമായി ദമ്പതികൾ മർദ്ദിച്ചത്. ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​നാ​ട്ടി​ലേ​ക്ക് ​വ​ന്ന​ 19​കാ​ര​നെ​ ​ഒ​ന്നി​ന് ​മാ​രാ​മ​ണ്ണി​ൽ​ ​നി​ന്ന് ​ജ​യേ​ഷ് ​ബൈ​ക്കി​ൽ​ ​വീ​ട്ടി​ലെ​ത്തി​ച്ചു.​ ​ര​ശ്മി​യു​മാ​യി​ ​ലൈം​ഗി​ക ​പ്ര​വൃ​ത്തി​യി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​തു​പോ​ലെ​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്നും​ ​അ​ല്ലെ​ങ്കി​ൽ​ ​കൊ​ന്നു​ക​ള​യു​മെ​ന്നും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​ഇ​ത് ​മൊ​ബൈ​ലി​ൽ​ ​ചി​ത്രീ​ക​രി​ച്ചു.​ ​ഷാ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​കൈ​ക​ൾ​ ​കെ​ട്ടി.​ ​ക​മ്പി​വ​ടി​കൊ​ണ്ട് ​കൈ​യി​ലും​ ​കാ​ലി​ലും​ ​ഇ​ടി​ച്ചു.​ ​സൈ​ക്കി​ൾ​ ​ചെ​യി​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​ക​ണ്ണു​ക​ളി​ലും​ ​വ​യ​റി​ലും​ ​ഇ​ടി​ച്ചു.​ ​മു​റി​യി​ൽ​ ​കെ​ട്ടി​ത്തൂ​ക്കി​യി​ട്ട് ​മ​ർ​ദ്ദി​ച്ചു.​ ​ര​ശ്മി​ ​ക​ട്ടിം​ഗ് ​പ്ലെ​യ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​യു​വാ​വി​ന്റെ​ ​കൈ​വി​ര​ലി​ൽ​ ​അ​മ​ർ​ത്തി.​ ​തു​ട​ർ​ന്ന് ​ക​ട്ടി​ലി​ൽ​ ​കി​ട​ത്തി​ ​വി​വ​സ്ത്ര​നാ​ക്കി​ ​പെ​പ്പ​ർ​ ​സ്‌​പ്രേ​ ​അ​ടി​ച്ചു.​ ​