സീനിയർ റെസിഡന്റ് ഒഴിവ്

Tuesday 16 September 2025 12:15 AM IST

ആലപ്പുഴ: ഗവ. റ്റി.ഡി.മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക് സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ്/ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 23 ന് രാവിലെ 11ന് നടക്കും. ജനറൽ മെഡിസിനിൽ ആറ് ഒഴിവുകളും ജനറൽ സർജറിയിൽ എട്ടും റേഡിയോ ഡയഗ്നോസിസിൽ മൂന്നും പീഡിയാട്രിക് സർജറിയിൽ ഒന്നും ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ജനനതീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0477-2282611.