എ.ഡി.എസ് വാർഷികവും ഓണാഘോഷവും

Tuesday 16 September 2025 12:20 AM IST

മാന്നാർ: കുട്ടമ്പേരൂർ പതിനാറാം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികവും ഓണാഘോഷ പരിപാടിയും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ജയശ്രീ അദ്ധ്യക്ഷയായി. ജഗദമ്മ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മധുപുഴയോരം, ശാന്തിനി ബാലകൃഷ്ണൻ, കെ.സി പുഷ്പലത, ഉണ്ണികൃഷ്ണൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുശീലാ സോമരാജൻ, ലേഖന കുമാരി, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത.പി എന്നിവർ പ്രസംഗിച്ചു.