ക്യാമ്പെയിൻ ഉദ്ഘാടനം.
Tuesday 16 September 2025 1:22 AM IST
തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക് 318യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ വേസ്റ്റ് നിർമാർജന പദ്ധതികളുടെ ഭാഗമായി ഇ വേസ്റ്റ് കളക്ഷനുകളുടെ ക്യാമ്പെയിന്റെ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയർ ഹാളിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് ഗവർണർ ജെയിൻ.സി.ജോബ് അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ ഡി.സി ഗവർണർ ഡോ.എ.കെ.അബ്ബാസ്,ശാസ്തമംഗലം കൗൺസിലർ മധുസൂദനൻ നായർ,വൈസ് ഗവർണർമാരായ എൻജിനിയർ വി.അനിൽകുമാർ,അഡ്വക്കേറ്റ് ആർ.വി.ബിജു,സെക്രട്ടറി ജനറൽ സുരേഷ് കുമാർ.വി,പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി മണി എന്നിവർ പങ്കെടുത്തു.