ശാന്തി ലൈബ്രറി ഓണാഘോഷം

Tuesday 16 September 2025 1:22 AM IST

മുടപുരം : മുടപുരം പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഓണാഘോഷ സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണവും സായികുമാർ നിർവഹിച്ചു.വായനശാല പ്രസിഡന്റ് ആർ.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യ കൂട്ടായ്മയായ ഉണർവിന്റെ ചർച്ചയിൽ കവിയും പ്രഭാഷകനുമായ കെ.രാജചന്ദ്രൻ പ്രഭാഷണം നടത്തി.രാമചന്ദ്രൻ കരവാരം,കിഴുവിലം രാധാകൃഷ്ണൻ,സി.എസ്.ചന്ദ്രബാബു,അജിത്.സി.കിഴുവിലം,ആർ.കെ.ബാബു എന്നിവർ സംസാരിച്ചു.വായനശാല സെക്രട്ടറി വി.ബങ്കിൻ ചന്ദ്രൻ സ്വാഗതവും കൺവീനർ എൻ.എസ്. അനിൽ നന്ദിയും പറഞ്ഞു.