ഒാണാഘോഷം
Tuesday 16 September 2025 1:23 AM IST
തിരുവനന്തപുരം:ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് എയർഫോഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒാണാഘോഷം നടത്തി.ദക്ഷിണ വ്യോമസേന സീനിയർ എയർ സ്റ്റാഫ് ഓഫീസർ എയർ മാർഷൽ തരുൺ ചൗധരി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിംഗ് കമാൻഡർ പി.എൻ.എസ് നായർ (റിട്ട), സംസ്ഥാന സെക്രട്ടറി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കെ.ഗോപകുമാർ (റിട്ട) എന്നിവർ സന്നിഹിതരായിരുന്നു.തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഡിടിപിസി ഹാളിൽ ഓണസദ്യയും നടന്നു.അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ പരിപാടികൾ,കുട്ടികളെ അനുമോദിക്കൽ എന്നിവ നടന്നു.