അനുശോചന സമ്മേളനം.

Tuesday 16 September 2025 1:24 AM IST

തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരുന്ന ജെ.എ.റഷീദിന്റെ നിര്യാണത്തിൽ,കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.ഇമാമാരായ എ.എം.ബദറുദ്ദീൻ മൗലവി, കെ.പി.അഹമ്മദ് മൗലവി,ജില്ലാ ജനറൽ സെക്രട്ടറി എം.എ.ജലീൽ,കരമന എം.എ.കരീം ശ്രീകാര്യം,എം.മുഹമ്മദ് മാഹിൻ,എ.എൽ.എം.കാസിം,എ.ഷറഫുദ്ദീൻ,ഫൈസൽ ഹുദവി തുടങ്ങിയവർ പങ്കെടുത്തു.