പ്ലാറ്റിനം ജൂബിലി
Monday 15 September 2025 10:28 PM IST
വൈക്കം: നടേൽ ഇടവകയിലെ എസ്.ഡി. സന്യാസ സമൂഹം പ്രവർത്തനമാരംഭിച്ചിട്ട് 75 വർഷങ്ങൾ പൂർത്തിയായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി. വൈകിട്ട് പളളിയിൽ കൃതജ്ഞത ബലിയും, ഓഡിറ്റോറിയത്തിൽ അനുമോദന സമ്മേളനവും നടത്തി. എറണാകുളം അങ്കമാലി അതിരൂപത മുൻ സഹായ മെത്രാൻ മാർ തോമസ് ചക്യത്ത് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന പളളി വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. നടേൽ പളളി വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയാമ്പാറ, സന്യാസി സമൂഹം പ്രൊവിൻഷ്യാൾ സിസ്റ്റർ റെയ്സി തളിയൻ, സിസ്റ്റർ ഹൃദ്യ എന്നിവർ പ്രസംഗിച്ചു.