ഗ്രന്ഥശാലാദിനാചരണം 

Monday 15 September 2025 10:34 PM IST
ഗ്രന്ഥശാലാദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം ഡോ.വി.ആർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ഏറ്റുമാനൂർ: എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാദിനാചരണം സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ പ്രസിഡന്റ് ജി.പ്രകാശ് പതാക ഉയർത്തി. ലൈബ്രറി ശതാബ്ദി ഓഡിറ്റോറിയത്തിൽ ഏറ്റുമാനൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് ബെന്നി ഫിലിപ്പ് അക്ഷരദീപം തെളിയിച്ചു. സാംസ്‌കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം ഡോ.വി.ആർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.രാജീവ് ചിറയിൽ, ഹരി ഏറ്റുമാനൂർ, എലിക്കുളം ജയകുമാർ, സെബാസ്റ്റ്യൻ വലിയകാല, അഡ്വ.ബേബി പാർവതി, ഡോ.വിദ്യ ആർ.പണിക്കർ, സാബു ടി.ചാക്കോ,അൻഷാദ് ജമാൽ എന്നിവർ പങ്കെടുത്തു.