വഴിയോര വിശ്രമകേന്ദ്രം
Monday 15 September 2025 10:41 PM IST
എലിക്കുളം : പഞ്ചായത്തിലെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പാലാ - പൊൻകുന്നം റോഡിൽ കുരുവിക്കൂടിനും ഏഴാംമൈലിനുമിടയിൽ ഞുണ്ടമ്മാക്കൽ വളവിൽ തുടങ്ങി. കുടുംബശ്രീയുടെ ലഘുഭക്ഷണശാലയുൾപ്പെടെയാണ് വിശ്രമകേന്ദ്രം. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു. വാർഡംഗം മാത്യൂസ് പെരുമനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൂര്യാമോൾ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് ആദ്യവില്പന നടത്തി. ഷേർളി അന്ത്യാങ്കുളം, അഖിൽ അപ്പുക്കുട്ടൻ, സിനി ജോയ്, ആശമോൾ റോയ്, സെൽവി വിൽസൺ, യു.അനീഷ് എന്നിവർ പ്രസംഗിച്ചു.