പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ  കേസ്:യുവാവ് അറസ്‌റ്റിൽ

Monday 15 September 2025 10:50 PM IST
മനു

കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ. വെച്ചൂർ അംബികാമാർക്കറ്റ് കളരിക്കൽത്തറ വീട്ടിൽ മനു (22) ആണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ചയാണ് സംഭവം. എഴുമാന്തുരുത്ത് സ്വദേശിയായ പരാതിക്കാരൻ കുടുംബമായി താമസിക്കുന്ന ഇഞ്ചിത്തറ വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചശേഷം, മകളെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തിയ കടുത്തുരുത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

വൈക്കം,​ മുഹമ്മ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന് പ്രകാരം കാപ്പാ ചുമത്തപ്പെട്ട് ആറുമാസക്കാലം ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് ഇയാൾ.