പള്ളിച്ചൽ പഞ്ചായത്ത് സന്ദർശിച്ചു
Tuesday 16 September 2025 1:12 AM IST
ബാലരാമപുരം: ഇന്ത്യ ചൈന ഫ്രണ്ട്സ് അസോസിയേഷൻ പ്രതിനിധി സംഘം പള്ളിച്ചൽ പഞ്ചായത്തിലെ തദ്ദേശവാർഡുകൾ സന്ദർശിച്ചു.വികസനപ്രവർത്തനങ്ങളേയും ക്ഷേമപദ്ധതികളെയും കുറിച്ച് മനസിലാക്കിയും പ്രഡിഡന്റ് കെ.രാകേഷിന്റെ ഭവനവും സന്ദർശിച്ച ശേഷമാണ് പ്രതിനിധിസംഘം മടങ്ങിയത്.ഡോക്ടർ ഹെമെ യെങ്ങ്, മിനിസ്ട്രി ഒഫ് പൊളിറ്റിക്കൽ കൗൺസിലർ ഷൗ ഗുവോ ഹൂയി,എംബസി സെക്കൻഡ് സെക്രട്ടറി ഗുവോ ഡോങ് ഡോംഗ് എന്നിവരടങ്ങുന്ന സംഘമാണെത്തിയത്. ഗോപി ആചാരി, അഡ്വ.രാജദാസ്, അഡ്വ.പ്രതാപസിംഗ്, അഡ്വ.ഇടപള്ളി ബഷീർ, കൃഷ്ണദാസൻ പോറ്റി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനു,ജനപ്രതിനിധികളായ ബിന്ദു.രാജേഷ്,സരിത എന്നിവരും ഒപ്പമുണ്ടായിരുന്നു.