ബസേലിയസ് ട്രോഫി: ഫുട്ബോൾ ഫൈനൽ ഇന്ന്

Monday 15 September 2025 11:17 PM IST

കോട്ടയം: പത്തൊമ്പതാമത് ഉപ്പൂട്ടിൽ കുര്യൻ എബ്രഹാം മെമ്മോറിയൽ ഇന്റർകൊളേജിയറ്റ് ബസേലിയസ് ട്രോഫി ഫുട്ബോൾ ഫൈനൽ ഇന്ന് ബസേലിയസ് കോളേജ് മൈതാനത്ത് നടക്കും. ഇന്ന് രാവിലെ 8ന് നടക്കുന്ന ഫൈനലിൽ തേവര എസ്.എച്ചും പഴഞ്ഞി എം.ഡി കോജേജും ഏറ്റുമുട്ടും. ആദ്യ സെമി ഫൈനലിൽ ബസേലിയസ് കോളേജിനെ എതിരില്ലാതെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് തേവര എസ്.എച്ച് ഫൈനലുറപ്പിച്ചത്.

രണ്ടാം സെമിയിൽ മൂവാറ്റുപുഴ നിർമല കോളേജിനെ പെനാലിറ്റി ഷൂട്ടൗട്ടിൽ 5-4ന് പരാജയപ്പെടുത്തിയാണ് പഴഞ്ഞി എം.ഡി. കോളേജ് ഫൈനലിൽ കടന്നത്. വിജയികൾക്ക് ഉപ്പൂട്ടിൽ കുര്യൻ എബ്രഹാം മെമ്മോറിയാൽ എവറോളിംഗ് ട്രോഫിയും റണ്ണറപ്പിന് ഇ. എസ്. മാത്യു ചേപ്പാട് മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും.

സമാപനസമ്മേളനത്തിൽ ജില്ലാ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് മുഖ്യാതിഥിയായിരിക്കും. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് അദ്ധ്യക്ഷത വഹിക്കും.