'വിത്തൂട്ട് ' പ്രോഗ്രാം ജില്ലാതല ഉദ്ഘാടനം
Tuesday 16 September 2025 12:00 AM IST
പറപ്പൂർ : വനംവകുപ്പും പീച്ചി വന ഗവേഷണ കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന 'വിത്തൂട്ട് ' പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ നടന്നു. പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ: കെ.മനോജ് ദാമോദരൻ വിത്തുകൾ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുക, വനവത്കരണം വർദ്ധിപ്പിക്കുക, വനഭൂമി പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. എം.എ.പ്രശാന്ത്, പി.എം.സീന, വിജീഷ് കുമാർ, എം.പി.രാജേഷ്, സിമി മേരി, ലിഷ ജോർജ്, കെ.ജിന്റോ ജോസഫ്, സി.ജെ.ബിജിൽ, മെറിൻ തോമസ് എന്നിവർ പങ്കെടുത്തു.