ഓണാഘോഷവും ഡയാലിസിസ് കിറ്റ് വിതരണവും
Tuesday 16 September 2025 12:22 AM IST
പൊൻകുന്നം: വൈസ്‌മെൻസ് ക്ലബ് ഓണാഘോഷവും ഡയാലിസിസ് കിറ്റ് വിതരണവും പ്രശാന്ത്നഗറിലെ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തി. വൈസ് മെനറ്റ്സ് പ്രസിഡന്റ് കാർത്തിക ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ശ്രീകാന്ത് എസ്.ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ.സജേഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് ഗവർണർ ടെഡി ജോസ് മൈക്കിൾ, കെ.വി.ഫിലിപ്പ്, സെബാസ്റ്റ്യൻ മാത്യു, പ്രകാശ് ജോർജ്, മോൻസ് മാനുവൽ, തോമസ് ജോർജ്, ടി.എൻ.ഗോപിനാഥപിള്ള, രാജീവ്കുമാർ, ജെയിംസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു