എതിരാളികളെ വെട്ടി, വോട്ട് ബാങ്ക് ഉറപ്പിക്കാൻ മാണി ഗ്രൂപ്പ്

Tuesday 16 September 2025 12:28 AM IST

കോ​ട്ട​യം​:​ ​അ​ക്ര​മ​കാ​രി​ക​ളാ​യ​ ​വ​ന്യ​മൃ​ഗ​ങ്ങ​ളെ​ ​വെ​ടി​വെ​ച്ച് ​കൊ​ല്ലാ​ൻ​ ​പ​ച്ച​ക്കൊ​ടി​ ​കാ​ട്ടു​ന്ന​ ​ക​ര​ട് ​ബി​ല്ല് ​സം​സ്ഥാ​ന​ ​മ​ന്ത്രി​സ​ഭ​ ​അം​ഗീ​ക​രി​ച്ച​ത് ​ത​ങ്ങ​ളു​ടെ​ ​നേ​ട്ട​മാ​യിഉ​യ​ർ​ത്തി​ക്കാ​ട്ടി​,​ ​ത​ദ്ദേ​ശ​ ​തി​ര​‌​ഞ്ഞെ​ടു​പ്പി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​വോ​ട്ടു​ബാ​ങ്ക് ​ഉ​റ​പ്പി​ക്കാ​ൻ​ ​കേ​ര​ളാ​കോ​ൺ​ഗ്ര​സ് ​എം.​ ​അ​പ​ക​ട​ഭീ​ഷ​ണി​ ​ഉ​യ​ർ​ത്തു​ന്ന​ ​വ​ന്യ​മൃ​ഗ​ങ്ങ​ളെ​ ​വെ​ടി​വെ​ച്ചു​ ​കൊ​ല്ലാ​നും​ ​പ​ട്ട​യ​ ​ഭൂ​മി​യി​ലെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കാ​നും​ തീ​രു​മാ​നം വന്നത് ഇ​ടു​ക്കി,​ ​കോ​ട്ട​യം​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ക​ളി​ലെ,​​ ​മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ൽ​ ​ജോ​സ​ഫ് ​ഗ്രൂ​പ്പി​നെ​ ​മ​റി​ക​ട​ന്ന് ​വോ​ട്ടു​റ​പ്പി​ക്കാ​ൻ​ ​ത​ങ്ങ​ളെ​ ​സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ​എ​മ്മി​ന്റെ ക​ണ​ക്കു​കൂ​ട്ട​ൽ.​ ​ ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പ്ര​ചാ​ര​ണം​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ന​ട​ത്താ​നും​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ന്ത്രി​സ​ഭ​ ​യു​ടെ​ ​അം​ഗീ​കാ​രം​ ​കി​ട്ടി​യ​ത് ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​ത​ങ്ങ​ൾ​ ​ശ​ക്ത​മാ​യ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യി​ട്ടാ​ണെ​ന്നാ​ണ് ​മാ​ണി​ ​ഗ്രൂ​പ്പി​ലെഉ​ന്ന​ത​ ​നേ​താ​വ് ​പ്ര​തി​ക​രി​ച്ച​ത്.​ ​ത​ദ്ദേ​ശ,​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​പാ​ർ​ട്ടി​ ​പ്ര​ധാ​ന​ ​പ്ര​ച​ര​ണാ​യു​ധ​മാ​ക്കു​ക​ ​ഈ​ ​വി​ഷ​യ​ങ്ങ​ളാ​യി​രി​ക്കും.​ ​ഇ​തു​വ​ഴി​ ​പാ​ർ​ട്ടി​ ​അ​ണി​ക​ളെ​ ​തൃ​പ്തി​പ്പെ​ടു​ത്താ​നും​ ​ജോ​സ​ഫ് ​ഗ്രൂ​പ്പി​ന്റെ​ ​വാ​ ​അ​ട​പ്പി​ക്കാ​നും​ ​ക​ഴി​ഞ്ഞ​ുവെ​ന്ന​ ​വി​ല​യി​രു​ത്ത​ലി​ലാ​ണ് ​മാ​ണി​ ​ഗ്രൂ​പ്പ്.

യാഥാർത്ഥ്യമായില്ലെങ്കിലും മാണി ഗ്രൂപ്പിന് നേട്ടം

വനം ഭൂമി പങ്കിടുന്ന മദ്ധ്യ കേരളത്തിലെ മലയോര മേഖലകളിൽ പാർട്ടി നേരിട്ട ഏറ്റവും വലിയ പ്രശ്നമായിരുന്നു വന്യഗങ്ങളുടെ ആക്രമണവും നാട്ടിലിറങ്ങിയുള്ള കൃഷി നശിപ്പിക്കലും. 1972ലെ കേന്ദ്ര വനനിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യാൻ തയ്യാറാകാത്തതിനാൽ അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ കഴിയില്ലായിരുന്നു.

ഇവയെ വെടിവെക്കാൻ ചീഫ് ഫോറസ്റ്റ് കൺസവേറ്റർക്ക് അനുമതി നൽകുന്ന കരട് ബില്ലിലെ വ്യവസ്ഥ സംസ്ഥാന നിയമസഭ പാസാക്കിയാലും രാഷ്ട്രപതിയുടെ അംഗീകാരം അടക്കം കടമ്പകൾ കടക്കണം. ഇത് യാഥാർത്ഥ്യമായില്ലെങ്കിലും കേന്ദ്ര സർക്കാരിനെ പഴിചാരി പ്രചാരണം നടത്താൻ മാണി ഗ്രൂപ്പിന് കഴിയും.

പട്ടയ ഭൂമി ഉപയോഗത്തിലെ നിയന്ത്രണങ്ങളിൽ വരുത്തിയ മാറ്റവും ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നിയമ നിർമ്മാണവും യാഥാർത്യമാക്കാൻ ഏറെ നാളുകളായി കേരള കോൺഗ്രസ് എം ശക്തമായ പോരാട്ടത്തിലായിരുന്നു. എൽ.ഡി.എഫിലും മുഖ്യമന്ത്രിയുടെ മുമ്പാകെയും ഈ വിഷയം നിരന്തം ഉന്നയിച്ചതോടെയാണ് ഈ ആവശ്യമടങ്ങിയ ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

ജോസ് കെ മാണി എം.പി

കേരളാകോൺഗ്രസ് എം ചെയർമാൻ