16കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, സംഭവം കാസർകോട്ട്
Tuesday 16 September 2025 12:19 PM IST
കാസർകോട്: ബന്തടുക്കയിൽ 16കാരി ജീവനൊടുക്കി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ദേവികയെയാണ് ഇന്ന് രാവിലെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബാലസംഘം ബന്തടുക്ക വില്ലേജിന്റെ പ്രസിഡന്റും ബന്തടുക്ക ഗ്രാമീൺ ബാങ്കിന് സമീപം ഹോട്ടൽ നടത്തുന്ന സവിതയുടെ മകളുമാണ് ദേവിക. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)