നാലാം ക്ലാസ്സുകാരി കേശദാനം ചെയ്തു
Tuesday 16 September 2025 7:09 PM IST
മാഹി: ബ്ലഡ് ഡോണേഴ്സ് കേരളയും അമലാ ഹോസ്പിറ്റൽ തൃശൂരും ചേർന്ന് കീമോതെറാപ്പി ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ചു കൊടുക്കുന്ന കേശദാനം സ്‌നേഹദാനം പദ്ധതിയിലേക്ക് നാലാം ക്ലാസ്സുകാരി അസ്ര അർഷാദ് കേശദാനം ചെയ്തു.ഹ്യൂമൻ ചാരിറ്റി എക്സിക്യൂട്ടീവ് മെമ്പർ അനൂപ് ബ്ലഡ് ഡോണേഴ്സ് കേരളക്ക് വേണ്ടി മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്റർ ഇൻചാർജ് ഡോ.ഹർഷ മുടി ഏറ്റുവാങ്ങി. ബി.ഡി.കെ തലശ്ശേരി താലൂക്ക് കേശദാനം സ്‌നേഹദാനം കോർഡിനേറ്റർ ഒ.പി.പ്രശാന്ത്,അസ്രയുടെ ഉമ്മ സാലിയ, പി.പി.റിയാസ് മാഹി, ഷംസീർ പാരിയാട്ട്, കെ.ഇ.പർവീസ് പങ്കെടുത്തു.മാഹി പുഴിത്തല എ.കെ.ജി റോഡിലുള്ള ജി.എം.ജെ.ബി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അസ്ര .