കെ.എസ്.ബി.യു സംസ്ഥാന കൺവെൻഷൻ
Tuesday 16 September 2025 7:18 PM IST
കാഞ്ഞങ്ങാട് :വി എസ് അച്യുതാനന്ദനഗറിൽ ബാർബർ ബ്യൂട്ടിഷ്യൻസ് തൊഴിൽമേഖല നേരിടുന്ന മുടിമാലന്യസംസ്കരണത്തിന് അടിയന്തര നടപടികൾ സർക്കാർ തലത്തിലുണ്ടാവണമെന്നു കേരളാസ്‌റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് യൂണിയൻ(സി ഐ.ടി.യു) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സി ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപി നാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.ജി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ബോബി അനുശോചനപ്രമേയവും രാജീവൻ കണ്ണൂർ രക്‌തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.ജി.ജിജോ പ്രവർത്തന റിപ്പോർട്ടു അവതരിപ്പിച്ചു. സി ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മനോഹരൻ എന്നിവർ സംസാരിച്ചു സംഘാടകസമിതി സംഘാടകസമിതി സാബു അബ്രഹാം സ്വാഗതവും വിനർ കെ.ശിവദാസൻ നന്ദിയും പറഞ്ഞു.