കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് 19 മുതൽ
കൂത്തുപറമ്പ്:കണ്ണവം മഹല്ല് മുസ്ലിം ജമാഅത്ത് അൻവാറുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് 19 മുതൽ 23 വരെ നടക്കും.സയ്യിദ് ശിഹാബുദ്ധീൻ മുത്തന്നൂർ തങ്ങൾ ഉദ്ഘാടനം ചെയ്യും.എസ്.വൈ.എസ് ജില്ല പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സഫ്വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തും.നാത്ത് ശരീഫ് ആന്റ് ഖവാലി, സ്വലാത്ത് വാർഷികം, മതവിജ്ഞാന സദസ്സ്, മിശ്കാത് ഖുർആൻ അക്കാഡമി വിദ്യാർത്ഥികളുടെ കലാവിരുന്ന്, ശാദുലി റാത്തിബ്, സാംസ്‌കാരിക സമ്മേളനം, അനമോദന ചടങ്ങ്, ഘോഷയാത്ര, പൊതുസമ്മേളനം,അന്നദാനം തുടങ്ങിയവ ഇതോടനുബന്ധിച്ച് നടക്കും. സമാപനസമ്മേളനം 23ന് കേരള മുസ്ലീം ജമാ അത് സംസ്ഥാന ജന.സെക്രട്ടറി ബദറുസ്സാദാത്ത് അസ്സയ്യിദ് ഖലീലുൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര വിശിഷ്ടാതിഥിയാകുമെന്ന് സി കെ.യൂസുഫ് ഹാജി, എ.ടി.അലി ഹാജി, എസ്.എം.കെ അഷറഫ്, അഷറഫ് ഹാജി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.