ആർ.രാജഗോപാൽ
Tuesday 16 September 2025 8:38 PM IST
മൂവാറ്റുപുഴ∙ വാരപ്പെട്ടിയിൽ താമസിക്കുന്ന പാലാ വെള്ളിയേപ്പള്ളി പുളിവേലിൽ ആർ.രാജഗോപാൽ (ബാബു 65 ) നിര്യാതനായി. സംസ്കാരം 18 ന് ഉച്ചയ്ക്ക് മൂന്നിന് മൂവാറ്റുപുഴ വാരപ്പെട്ടിയിൽ വീട്ടുവളപ്പിൽ. പാലാ ക്രംബ് റബ്ബർ ഫാക്ടറിയിലെ മുൻ ഉദ്യോഗസ്ഥനാണ്. കേരള കോൺഗ്രസ്(എം) പാലാ മണ്ഡലം പ്രസിഡന്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. ശോഭ രാജഗോപാൽ (ഹോമിയോ ഡോക്ടർ ). മക്കൾ: കാവ്യലക്ഷ്മി (ഹോമിയോ ഡോക്ടർ), നവനീത്കൃഷ്ണ (കാനഡ), മരുമകൻ: രാകേഷ് കൃഷ്ണൻ (എൻജിനിയർ)