200 കോടി ബഡ്ജറ്റിൽ മോഹൻലാലിന്റെ വൃഷഭ ടീസർ നാളെ
മോഹൻലാലിനെ നായകനാക്കി 200 കോടി ബഡ്ജറ്റിൽ തെലുങ്കിലും മലയാളത്തിലുമായി ഒരുക്കുന്ന ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ നാളെ പുറത്തിറങ്ങും. ഇതിനു മുന്നോടിയായി അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തിറങ്ങി. അനൗൺസ്മെന്റ് പോസ്റ്ററിൽ ഗംഭീര ലുക്കിൽ ആണ് മോഹൻലാൽ. നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ദീപാവലി റിലീസാണ് ചിത്രം. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഡബ്ബ് ചെയ്ത് എത്തും . ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഛായാഗ്രഹണം - ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആശീർവാദ് സിനിമാസ് കേരളത്തിൽ വിതരണം. പി.ആർ. ഒ- ശബരി.