ഒജിയിലെ ഇമ്രാൻ ഹാഷ്‌മിയുടെ ലുക്ക്

Wednesday 17 September 2025 6:11 PM IST

ബോളിവുഡ് താരം ഇമ്രാൻ ഹാഷ്‌മിയുടെ തെലുങ്ക് അരങ്ങേറ്റമായ ഒജി എന്ന ചിത്രത്തിലെ ലുക്ക് പുറത്ത്. പവൻ കല്യാൺ നായകനായി അഭിനയിക്കുന്ന ഒജിയിൽ പ്രതിനായകനായാണ് ഇമ്രാൻ ഹാഷ്‌മി എത്തുന്നത്. കറുപ്പ് വസ്ത്രം അണിഞ്ഞു നിൽക്കുന്ന ഇമ്രാൻ ഹാഷ്‌മിയെ പോസ്റ്ററിൽ കാണാം. സുജിത് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ഒജിയിൽ പ്രിയങ്ക മോഹൻ ആണ് നായിക. അർജുൻദാസ്, പ്രകാശ് രാജ്, റാവു രമേശ്, ശ്രിയ റെഡ്ഡി, ഹരീഷ് ഉത്തമൻ, അഭിമന്യു സിംഗ് എന്നിവരോടൊപ്പം നേഹ ഷെട്ടി അതിഥി വേഷത്തിൽ എത്തുന്നു. ഡി.വി. ദനയ്യ നിർമ്മിക്കുന്ന ചിത്രത്തിന് എസ് .തമൻ സംഗീതം ഒരുക്കുന്നു. രവി കെ. ചന്ദ്രനും മനോജ് പരമഹംസയുമാണ് ഛായാഗ്രഹണം. നവീൻ നൂനി ആണ് എഡിറ്റർ. സെപ്തംബർ 25ന് റിലീസ് ചെയ്യും.