ജില്ലയിൽ എല്ലായിടത്തും മത്സരിക്കും:പി.ഡി.പി
Tuesday 16 September 2025 10:08 PM IST
തലയോലപ്പറമ്പ്: വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ എല്ലാ ഇടങ്ങളിലും മത്സരിക്കുമെന്ന് പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ മാഹിൻ ബാദുഷാ മൗലവി പറഞ്ഞു. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നൊരുക്കം 2025 എന്ന പരിപാടി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻന്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. പി ഡി പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി വി.എം.അലിയാർ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി കേന്ദ്ര കമ്മറ്റി അംഗം എം.എസ്.നൗഷാദ്, ഹാജി.എം.എ, അക്ബർ, ഒ. എ.സക്കരിയ,സക്കീർ കളത്തിൽ, പി.കെ.അൻസിം, അൻസർഷാ കുമ്മനം തുടങ്ങിയവർ പ്രസംഗിച്ചു.