എൻ.കെ.എസ്.എസ് പഞ്ചായത്ത് സമ്മേളനം
Wednesday 17 September 2025 2:26 AM IST
ആലപ്പുഴ: നെൽകർഷക സംരക്ഷണ സമിതി (എൻ.കെ.എസ്.എസ് )നെടുമുടി പഞ്ചായത്ത് സമ്മേളനം നർബോനാപുരം സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജോൺ മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തോമസ് എൻ.സി. നൂറ്റെട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദ് മുഖ്യ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വർക്കിംഗ് പ്രസിഡന്റ് പി.ആർ. സതീശൻ, പി. വേലായുധൻ നായർ, ലാലിച്ചൻ പള്ളിവാതുക്കൽ, കെ ബി മോഹനൻ, ഷാജി പൊങ്ങ, തോമസ് പി. എടത്വ, കാർത്തികേയൻ കൈനകരി, പി.എസ്. വേണു, ജോഷി പാറശ്ശേരി, ഷാജിമോൻ ടി ഇടപ്പള്ളി, സിബിച്ചൻ പുത്തൻകളം തുടങ്ങിയവർ പ്രസംഗിച്ചു. 20ന് നെടുമുടിയിൽ എത്തുന്ന ജാഥയ്ക്ക് സ്വീകരണം നൽകും.