'ബി.സി. 321 മഗധ'ക്ക് തുടക്കം

Wednesday 17 September 2025 1:26 AM IST

അമ്പലപ്പുഴ :ഗുരുവായൂർ ഗാന്ധാരയുടെ പ്രഥമ നാടകമായ ബി.സി. 321 മഗധക്ക്, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽതുടക്കമായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് ജീവൻസാജും സംവിധായകന്‍ രാജീവൻമമ്മിളിയും ചേർന്ന് നാടകത്തിന്റ് പൂജ നിർവ്വഹിച്ചു. അഖില ഭാരത നാരായണീയ പ്രചാര സഭ പ്രസിഡന്റ് അഡ്വ.സി.കെ.ഷാജി മോഹൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ജി. വേണുലാൽ , കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള, കളിത്തട്ട് ചെയർമാൻ ശ്രീകുമാരൻ തമ്പി, സി.രാധാകൃഷ്ണൻ , സെക്രട്ടറി ദിനേശ് പിള്ള, സജു പാർത്ഥസാരഥി, തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 27 മുതൽ നാടകം അരങ്ങിലെത്തും.