പി.പി. തങ്കച്ചനെ അനുസ്മരിച്ചു
Wednesday 17 September 2025 1:34 AM IST
കായംകുളം : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചനെ അനുസ്മരിച്ചു.കോൺഗ്രസിന്റെ സൗമ്യ മുഖമാണ് നഷ്ടപ്പെട്ടതെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് ചിറപ്പുറത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ എൻ.രവി, അഡ്വ.എ.ത്രിവിക്രമൻ തമ്പി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. റാഡിക്കൽ രവി, വാസുദേവ കാരണവർ എന്നിവരേയും അനുസ്മരിച്ചു. കെ.പി.സി.സി അംഗം അഡ്വ. യു. മുഹമ്മദ്, ഡി.സി.സി സെക്രട്ടറി അവിനാഷ് ഗംഗൻ, ബിദു രാഘവൻ, ചന്ദ്രിക തങ്കപ്പൻ, വയലിൽ സന്തോഷ്, എ.ഹസ്സൻകോയ, എം.എ.കെ ആസാദ്, ഇ.എം. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.