സുഹൃത്ത് സംഗമവും ഓണാഘോഷവും
Wednesday 17 September 2025 12:35 AM IST
ചേർത്തല:ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ചിന്റെ കൂട്ടായ്മയായ 'സുവർണ മുദ്രകൾ 1988' ന്റെ നാലാമത് സുഹൃത്ത് സംഗമവും ഓണാഘോഷവും നടന്നു.അർത്തുങ്കൽ എസ്.ഐ ഡി.സജീവ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് സുദേവൻ അദ്ധ്യക്ഷത വഹിച്ചു.മുൻ അദ്ധ്യാപകൻ വി.എസ്.സുശീലൻ,ഗ്രൂപ്പ് അംഗങ്ങളായ കെ.എസ്.കലാധരൻ,എസ്.സജിമോൻ,പി.ബി.സുനിൽകുമാർ,എസ്.സുധ എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.വിനോദ് സ്വാഗതവും ഖജാൻജി ആർ.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.ഗ്രൂപ്പ് അംഗങ്ങളുടെ കലാപരിപാടികളും കായിക മത്സരങ്ങളും നടന്നു.