ലഹരിവിരുദ്ധ പരിപാടി
Wednesday 17 September 2025 1:37 AM IST
മുഹമ്മ: കൊച്ചനാകുളങ്ങര റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പരിപാടി അഡ്വ .ഷാർബിൻ സന്ധ്യാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധാകരപ്പണിക്കർ അദ്ധ്യക്ഷനായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്തംഗം കുഞ്ഞുമോൾ ഷാനവാസ് , സുധീർ രാഘവൻ , ഡോ. ദേവി എസ് നായർ , പ്രൊഫ .പുരുഷോത്തമൻ നായർ, അരവിന്ദൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്യാമളാംഗൻ സ്വാഗതവും സി. ആർ. ബിജു നന്ദിയും പറഞ്ഞു. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് അവതരിപ്പിച്ച ഓട്ടൻതുള്ളലും നടന്നു.