വൈദ്യുതിയില്ല: മേയറെ ഉപരോധിച്ചു

Wednesday 17 September 2025 12:54 AM IST

തൃശൂർ: നഗരത്തിൽ വൈദ്യുതിയില്ലാതെ നാല് മണിക്കൂർ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ മേയറെ ഉപരോധിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്ക് വൈദ്യുതിവിഭാഗം കൈമാറാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെയും കോർപറേഷൻ ഭരണസമിതിയുടെയും ഗൂഢാലോചനയുടെ ഫലമാണ് 229 ജീവനക്കാരിൽ നിന്നും 103 ജീവനക്കാരായി വെട്ടിക്കുറച്ച് തീരുമാനമെടുത്ത് ഉത്തരവിറക്കിയതെന്ന് രാജൻ ജെ.പല്ലൻ ആരോപിച്ചു. വൈദ്യുതി വിഭാഗത്തിലെ സമരസമിതി നേതാക്കളും മേയറും, ഭരണസമിതിയും ചർച്ച നടത്തി പിരിയുന്നത് വരെ കോൺഗ്രസ് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്നു.