സീനിയർ സിറ്റിസൺസ് കോൺഗ്രസ്

Wednesday 17 September 2025 2:03 AM IST

തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശ്രീകാര്യം അസീസി അഗതി മന്ദിരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.അസീസി ഭവനിലെ അന്തേവാസികളായ അമ്മമാർക്ക് വസ്ത്രങ്ങൾ നൽകി.ജനറൽ സെക്രട്ടറി പാങ്ങപ്പാറ അശോകൻ അദ്ധ്യക്ഷനായിരുന്നു.എൻ.പീതാംബരക്കുറുപ്പ് എക്സ് എം.പി,അഡ്വ.ശരത്ചന്ദ്രപ്രസാദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായ ജഹാംഗീർ,മോഹൻ.ഡി കല്ലമ്പള്ളി,ഡോക്ടർ അനിൽ കൃഷ്ണൻ,കോവളം സുകേശൻ,ശ്രീകാര്യം മോഹനൻ,റഷീദ് റാവുത്തർ,എം.എച്ച്.ജയരാജ് തുടങ്ങിയവർ പങ്കെടുത്തു