ആഗോള അയ്യപ്പസംഗമത്തിന് പിന്തുണ
Wednesday 17 September 2025 2:04 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം വിജയിപ്പിക്കുന്നതിനായി ചേർന്ന കേരളാ സ്റ്റേറ്ര് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ ജനറൽ ബോഡി സംസ്ഥാന പ്രസിഡന്റ് ആർ.ഷാജിശർമ ഉദ്ഘാടനം ചെയ്തു.വെൽഫെയർ സഹകരണ സംഘത്തിന്റെ ഹെഡ് ഓഫീസിന്റെ പ്രവർത്തനത്തിനും ശാന്തിനഗറിൽ നടന്ന ചടങ്ങിൽ തുടക്കം കുറിച്ചു.വർക്കിംഗ് പ്രസിഡന്റ് ടി.ചന്ദ്രൻ,ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, ട്രഷറർ മുരളീധരൻ നായർ,വത്സലകുമാരി,അംബിക,പ്രിയദർശന കുമാർ,രാമചന്ദ്രവാര്യർ,രാധാകൃഷ്ണൻ, ഉദയൻ മുഖത്തല എന്നിവർ പങ്കെടുത്തു.