പ്രൊഫ. എം. മുരളീധരൻ നാടകോത്സവം

Wednesday 17 September 2025 12:06 AM IST

തൃശൂർ: മൂന്നാം പ്രൊഫ. എം.മുരളീധരൻ സ്മാരക നാടകോത്സവം സജിത മഠത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ഡി.പ്രേംപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പ്രൊഫ. എം.മുരളീധരൻ അനുസ്മരണം നിർവഹിച്ചു. കരിവെള്ളൂർ മുരളി, അശോകൻ ചരുവിൽ, ഡോ. സി.രാവുണ്ണി, ഡോ. എം.എൻ.വിനയകുമാർ, ഡോ. പ്രഭാകരൻ പഴശി, ഡോ. സി.എഫ്.ജോൺ ജോഫി, കെ.രമ, ഡോ. ആർ.ശ്രീലതാ വർമ്മ, കെ.പി.സെലീന, ജലീൽ ടി.കുന്നത്ത് എന്നിവർ പങ്കെടുത്തു. പഞ്ചാബി സംവിധായിക നീലം മാൻസിംഗ് ചൗധരിയുടെ സംവിധാനത്തിൽ സ്‌കൂൾ ഒഫ് ഡ്രാമയിലെ കൾട്ട് അവതരിപ്പിച്ച 'തമാശ' നാടകം നിറഞ്ഞ സദസിന്റെ കൈയടി നേടി.