സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം

Wednesday 17 September 2025 12:13 AM IST

കൊടുങ്ങല്ലൂർ: ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിലും അമേരിക്കൻ സാമ്രാജ്യത്വം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഇറക്കുമതി ചുങ്കം വർദ്ധനവിലും പ്രതിഷേധിച്ച് സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചന്തപ്പുരയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് വടക്കേനടയിൽ നടന്ന പൊതുയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഉഷ പ്രഭ കുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ.ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മുസ്താക്ക് അലി, കെ.കെ.അബിദലി, ടി.കെ.രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.