25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: യുവതി പിടിയിൽ
Wednesday 17 September 2025 1:22 AM IST
കൊച്ചി: ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ കുടുക്കി 25 കോടിരൂപ തട്ടിയ കേസിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ കൊച്ചി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടത്തെ പൊതുമേഖലാ ബാങ്കിൽ യുവതിയുടെ പേരിൽ തുറന്ന അക്കൗണ്ട് നമ്പർ ഉപയോഗിച്ച് തട്ടിപ്പുസംഘം 4 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. കടവന്ത്ര കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ ഓൺതട്ടിപ്പ് സംഘം നൽകിയ 26 അക്കൗണ്ടുകളിലൂടെയാണ് 24.76 കോടി രൂപ കൈമാറിയത്. യുവതിയുടെ അക്കൗണ്ട് മരവിപ്പിച്ചതായി സൈബർപൊലീസ് അറിയിച്ചു.