വലിയകുളം ജംഗ്ഷൻ നവീകരണം നടപ്പിലാക്കണം

Tuesday 16 September 2025 11:30 PM IST
പേൾ ഗാർഡൻ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം സണ്ണി തോമസ് ഇടിമണ്ണിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി : വലിയകുളം ജംഗ്ഷൻ വികസനം അടിയന്തരമായി നടപ്പാക്കണമെന്നും വലിയകുളം ചീരംചിറ പാറപ്പാട്ട് പടി റോഡ് മിനി ബൈപ്പാസായി ഉയർത്തണമെന്നും വലിയകുളം പേൾ ഗാർഡൻ റസിഡന്റ്‌സ് അസോസിയേഷൻ കുടുംബസമ്മേളനം ആവശ്യപ്പെട്ടു. ഓണാഘോഷവും, കുടുംബ സംഗമവും സണ്ണി തോമസ് ഇടിമണ്ണിക്കലും വലിയകുളംപാത്തിക്കൽമുക്ക് റോഡിന്റെ ബ്യൂട്ടിഫിക്കേഷൻ പ്രോജക്ടുകൾ ഡോ.ജോർജ് പടനിലവും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചെറിയാൻ നെല്ലുവേലി അദ്ധ്യക്ഷത വഹിച്ചു. വി.ജെ ലാലി മുഖ്യപ്രഭാഷണം നടത്തി. ജോജോ പന്തലൂർ, ഫിലിപ്പ് കറുകയിൽ, തോമസ് തയ്യിൽ, ജോമോൻ വലിയപറമ്പിൽ, ജോസി തെക്കേക്കര, ഷിനോ പുല്ലുകാട്ട്, ജിജി തെക്കേക്കര, ജിജി തറയിൽ, ജേക്കബ് വാളംപറമ്പിൽ, ഡോ.മാത്യു കാടാത്തുകളം എന്നിവർ പങ്കെടുത്തു.