75ാം പിറന്നാൾ ദിനത്തിൽ മോദിയെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്ന് ഡൊണാൾഡ് ട്രംപ്

Tuesday 16 September 2025 11:59 PM IST

ന്യൂഡൽഹി : സെപ്തംബർ 17ന് 75 വയസ് തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദീനാശംസ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദിയെ ഫോണിൽ നേരിട്ട് വിളിച്ചാണ് ട്രംപ് ആശംസ അറിയിച്ചത്. എക്സിൽ പങ്കുവച്ച കുറിപ്പിൽ ട്രംപിന് നരേന്ദ്രമോദി നന്ദി അറിയിക്കുകയും ചെയ്തു. മണിക്കൂുറുകൾക്ക് മുമ്പ് പുനരാരംഭിച്ച് ഇന്ത്യ- യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളെ മോദി കുറിപ്പിൽ പരാമർശിച്ചു. ഇന്ത്യ- യുഎസ് ബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താങ്കളെപ്പോലെ ഞാനും പൂർണമായും പ്രതിജ്ഞാ ബദ്ധനാണെന്ന് മോദി പറഞ്ഞു. റഷ്യ- യുക്രെയിൻ സം‍ഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും മോദി കൂട്ടിച്ചേർത്തു.

മോദിയെ ഫോണിൽ വിളിച്ചതായി സ്ഥിരീകരിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് പങ്കുവച്ചു. എന്റെ സുഹൃത്ത്. നരേന്ദ്രമോദിയുമായി ഫോൺ സംഭാഷണം നടത്തി. അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നു. റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണയ്ക്ക് മോദിക്ക് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു.