സഭയിൽ തീയായി ലോക്കപ്പിലെ ഇടി, മുഖ്യമന്ത്രിയും സതീശനും തമ്മിൽ വാക്പോര്

Wednesday 17 September 2025 1:24 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക്ക​പ്പ് ​മ​ർ​ദ്ദ​ന​മ​ട​ക്ക​മു​ള്ള​ ​പൊ​ലീ​സ് ​ക്രൂ​ര​ത​ക​ൾ​ ​എ​ണ്ണി​യെ​ണ്ണി​ ​നി​യ​മ​സ​ഭ​യി​ൽ​ ​വി​വ​രി​ച്ച​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​യു.​ഡി.​എ​ഫ് ​കാ​ല​ത്തെ​ ​മ​ർ​ദ്ദ​ന​ങ്ങ​ളെ​ ​ഓ​ർ​മ്മി​പ്പി​ച്ച് ​തി​രി​ച്ച​ടി​ച്ച് ​ഭ​ര​ണ​പ​ക്ഷം.​ ​പൊ​ലീ​സ് ​ക്രൂ​ര​ത​ക​ൾ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​മാ​യി​ ​പ​രി​ണ​മി​ച്ച​പ്പോ​ഴാ​ണ് ​ശ​ക്ത​മാ​യ​ ​വാ​ഗ്വാ​ദ​വു​മു​ണ്ടാ​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നും​ ​ത​മ്മി​ലു​ള്ള​ ​രൂ​ക്ഷ​ ​വാ​ക്പോ​രി​ലും​ ​അ​ത് ​ക​ലാ​ശി​ച്ചു.

തെ​റ്റു​ചെ​യ്യു​ന്ന​ ​പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​ ​ക​ർ​ക്ക​ശ​മാ​യ​ ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​പൊ​ലീ​സി​ന്റെ​ ​ക്രൂ​ര​മ​ർ​ദ്ദ​ന​ങ്ങ​ളെ​ ​മു​ഖ്യ​മ​ന്ത്രി​ ​ന്യാ​യീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ​സ​തീ​ശ​ൻ​ ​തി​രി​ച്ച​ടി​ച്ചു. അ​തി​നി​ടെ​ ​കു​ന്നം​കു​ള​ത്ത് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​സു​ജി​ത്തി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​മ​ർ​ദ്ദി​ച്ച​ ​പൊ​ലീ​സു​കാ​രെ​ ​പി​രി​ച്ചു​വി​ടും​വ​രെ​ ​നി​യ​മ​സ​ഭാ​ക​വാ​ട​ത്തി​ൽ​ ​പ്ര​തി​പ​ക്ഷം​ ​അ​നി​ശ്ചി​ത​കാ​ല​ ​സ​ത്യ​ഗ്ര​ഹ​സ​മ​രം​ ​തു​ട​ങ്ങി.​ ​കോ​ൺ​ഗ്ര​സി​ലെ​ ​സ​നീ​ഷ് ​കു​മാ​ർ​ ​ജോ​സ​ഫ്,​ ​മു​സ്ലീം​ലീ​ഗി​ലെ​ ​എ.​കെ.​എം.​ ​അ​ഷ്‌​റ​ഫ് ​എ​ന്നി​വ​രാ​ണ് ​സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ലെ​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​അവതരി​പ്പി​ച്ച​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ൽ​ ​സ്പീ​ക്ക​ർ​ ​ച​ർ​ച്ച​ ​അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.​ ​ഉ​ച്ച​യ്ക്ക് 12​ ​മു​ത​ൽ​ ​മൂ​ന്നു​വ​രെ​യാ​യി​രു​ന്നു​ ​ച​ർ​ച്ച.​ ​കു​ന്നം​കു​ളം​ ​സം​ഭ​വ​ത്തി​ൽ​ ​എ​സ്.​ഐ,​ 4​ ​സി.​പി.​ഒ​മാ​ർ​ ​എ​ന്നി​വ​രെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു​വെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​നേരത്തെ എടുത്ത ഇ​വ​രു​ടെ​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​വേ​ത​ന​വ​ർ​ദ്ധ​ന​ ​ത​ട​ഞ്ഞു​ള്ള​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​ ​പു​നഃ​പ​രി​ശോ​ധി​ച്ച് ​ ​മ​റ്റു​തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​വു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​പൊ​ലീ​സ് ​മ​ർ​ദ്ദ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​റി​യി​ക്കു​ന്നി​ല്ലെ​ങ്കി​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ല്ലെ​ങ്കി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​ഒ​ഴി​യ​ണം.

ഇത് സ്റ്റാലിന്റെ റഷ്യയല്ല: വി.ഡി. സതീശൻ

1.ഇത് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയ സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യ കേരളമാണ്. സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ മുഖ്യമന്ത്രിയെ ചോദ്യംചെയ്യും.

2.വല്ലവന്റെയും മക്കളെ തല്ലിച്ചതച്ചിട്ട് നാണമില്ലാതെ ന്യായീകരിക്കുകയാണ്. കരിക്കും പെപ്പർ സ്‌പ്രേയും എന്നാണ് പൊലീസിന്റെ ആയുധമാക്കിയത്. പൊലീസുകാർ ആക്ഷൻ ഹീറോ ബിജുവാണോ

3.ഡി.വൈ.എഫ്‌.ഐ നേതാവിനെ തല്ലിക്കൊന്നിട്ട് നടപടിയെടുക്കാത്ത മുഖ്യമന്ത്രിയാണോ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ നടപടിയെടുക്കുന്നത്

4.മർദ്ദനവിവരങ്ങൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പൊതുസമൂഹത്തോടു മറുപടി പറയാൻ തയ്യാറല്ല. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഏതെങ്കിലുമൊരു മുഖ്യമന്ത്രി ഇതുപോലെ മിണ്ടാതിരുന്നിട്ടുണ്ടോ

5.സ്കോട്ട്ലാൻഡ് യാർഡിനെ വെല്ലുന്ന പൊലീസായിരുന്നു. അതില്ലാതാക്കി. അങ്ങയുടെ (മുഖ്യമന്ത്രിയോട്) കസേരയിലൊരു കോൺഗ്രസ് നേതാവായിരുന്നെങ്കിൽ ഇത്തരം സംഭവമുണ്ടാവുമായിരുന്നില്ല.

ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിലല്ല: മുഖ്യമന്ത്രി

1.ചെറുപ്പംമുതൽ താൻ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിലല്ല. നെഹ്റുവിന്റെ കോൺഗ്രസ് ഭരണത്തിലാണ് തനിക്കുനേരേ അതിക്രമമുണ്ടായത്.

2.അന്ന് കമ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത്. അത് സ്റ്റാലിനെ അനുകരിച്ചുകൊണ്ടാണോ എന്നറിയില്ല. കുറുവടിപ്പടയും പൊലീസും ചേർന്നാണ് കമ്യൂണിസ്റ്റുകാരെ തിരഞ്ഞുപോയി പീഡിപ്പിച്ചിരുന്നത്. അതിനൊക്കെ മാറ്റംവന്നത് 1957ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്

3.തല്ലിച്ചതയ്ക്കാനും വെടിവച്ച് കൊല്ലാനുമുള്ള സേനയാണ് പൊലീസ് എന്ന മനോഭാവത്തിലാണ് യു.ഡി.എഫ് കൈകാര്യം ചെയ്തിരുന്നത്. അതുപോലയല്ല ഞങ്ങൾ. പൊലീസിനു ജനോന്മുഖ ഭാവം വന്നിരിക്കുന്നു.

4.അതിക്രമം എവിടെയുണ്ടായാലും സംരക്ഷണമുണ്ടാവില്ല. കർശന നടപടിയെടുക്കും. ഒരാളുടെ കുറ്റത്താൽ പൊലീസിന്റെയാകെ മികവ് ഇടിഞ്ഞെന്ന് പറയാനാവുമോ

5.കുറ്രമറ്റരീതിയിലാണ് പൊലീസ് മുന്നേറുന്നത്. ഏതെങ്കിലും ചിലയാളുകൾ തെറ്റായ കാര്യങ്ങൾ ചെയ്താൽ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനില്ല