മോദിയുമായി ബന്ധപ്പെട്ട സിനിമ ഇന്ന് വീണ്ടും റിലീസ്
Wednesday 17 September 2025 1:32 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ കുട്ടിക്കാലത്തെ ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച് 2018ൽ പുറത്തിറങ്ങിയ 'ചലോ ജീത്തേ ഹേ' എന്ന ഹ്രസ്വചിത്രം ഇന്ന് വീണ്ടും റീലീസ് ചെയ്യും. മോദിയുടെ പിറന്നാൾ പ്രമാണിച്ചാണിത്. ഒക്ടോബർ 2 വരെ രാജ്യത്തെ 500 സിനിമാ തിയേറ്ററുകളിലും ലക്ഷക്കണക്കിന് സ്കൂളുകളിലും പ്രദർശിപ്പിക്കും. സ്വാമി വിവേകാനന്ദന്റെ 'മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവർ മാത്രം' എന്ന ആശയം ജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന 'നരു' എന്ന കൊച്ചുകുട്ടിയുടെ കഥയാണ് സിനിമ. മംഗേഷ് ഹദ്‌വാലെ സംവിധാനം ചെയ്ത സിനിമ മികച്ച ഹ്രസ്വചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു.