റോഡുകൾക്ക് കേന്ദ്രത്തിന്റെ 120 കോടി
Wednesday 17 September 2025 1:42 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിക്കു കീഴിൽ ഗ്രാമീണ റോഡ് നിർമ്മാണത്തിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചു. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി നീക്കിവച്ചിരിക്കുന്ന ഫണ്ടിന്റെ ആദ്യ ഗഡു അനുവദിക്കണമെന്ന് ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കണ്ട് അഭ്യർത്ഥിച്ചിരുന്നതായി സുരേഷ് ഗോപി പറഞ്ഞു. ഗ്രാമവികസന മന്ത്രാലയത്തിൽ നിന്ന് 120 കോടി രൂപ അനുവദിച്ച് അനുകൂല ഒരു തീരുമാനമുണ്ടായി.