മദ്യലഹരിയിൽ എട്ടുവയസുകാരിയോട്  അപമര്യാദയായി  പെരുമാറി; താംബരത്ത് മലയാളി യുവാവ് അറസ്റ്റിൽ

Wednesday 17 September 2025 9:46 AM IST

ചെന്നെെ: താംബരത്ത് മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ മലയാളി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീനെയാണ് (30) അറസ്റ്റ് ചെയ്തത്. സേലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വെെകിട്ടായിരുന്നു സംഭവം. മദ്യപിച്ചെത്തിയ യുവാവ് കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഉടൻതന്നെ മറ്റ് കുട്ടികൾ ബന്ധുക്കളെ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴേക്കും നിഷാഹുദ്ദീൻ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.