അരുവിത്തുറ കോളേജിന്  എക്സലൻസ് പുരസ്കാരം

Thursday 18 September 2025 12:56 AM IST

അരുവിത്തുറ: ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന് അരുവിത്തുറ സെന്റ് ജോർജ് കോളേജിന് സംസ്ഥാന സർക്കാർ പുരസ്‌കാരം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്‌സ് എക്‌സലൻസ് അവാർഡ് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ.ആർ ബിന്ദുവിൽ നിന്ന് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, ബർസാർ ആൻഡ് കോഴ്‌സ് കോ-ഓർഡിനേറ്റർ ഫാ.ബിജു കുന്നയ്ക്കാട്ട്, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.സുമേഷ് ജോർജ്,നാക് കോ-ഓർഡിനേറ്റർ ഡോ.മിഥുൻ ജോൺ, അനദ്ധ്യാപക പ്രതിനിധി ബെഞ്ജിത്ത് സേവ്യർ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. അദ്ധ്യാപകരെയും, ജീവനക്കാരെയും, വിദ്യാർത്ഥികളെയും കോളേജ് മാനേജർ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അഭിനന്ദിച്ചു.