അയ്യപ്പ സംഗമം വിളംബര ജാഥ

Thursday 18 September 2025 12:57 AM IST

വൈക്കം : ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രചരണാർത്ഥം ദേവസ്വംബോർഡ് വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടേയും ക്ഷേത്ര കലാപീഠത്തിന്റേയും നേതൃത്വത്തിൽ വൈക്കം നഗരത്തിൽ ഇന്ന് വിളംബര ഘോഷയാത്ര നടത്തും. രാവിലെ 11.30 ന് വടക്കേ കൊട്ടാരത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ശബരിമല മുൻ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ശ്രീധര ശർമ്മ, അസി.ദേവസ്വം കമ്മിഷണർ പ്രവീൺ കുമാർ, അസി.എൻജിനിയർ ജസീന, അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസർ വിഷ്ണു, കലാപീഠം പ്രിൻസിപ്പൾ എസ്.പി.ശ്രീകുമാർ, ദേവസ്വം സൊസൈ​റ്റി പ്രസിഡന്റ് എം.സി.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകും