അങ്കണവാടി കെട്ടിടം ശിലാസ്ഥാപനം

Thursday 18 September 2025 12:57 AM IST

വൈക്കം : മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ നിർമ്മിക്കുന്ന പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു നിർവഹിച്ചു. കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് അങ്കണവാടി നിർമ്മിക്കുന്നത്. ആധാരം ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി പഞ്ചായത്ത് സെക്രട്ടറി കെ.വി ചന്ദ്രികയ്ക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ സീമ ബിനു, ബി.ഷിജു, ബിന്ദു പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, പ്രമീള രമണൻ, മജിത ലാൽജി എന്നിവർ പ്രസംഗിച്ചു.