അങ്കണവാടി കലോത്സവം

Thursday 18 September 2025 12:59 AM IST

കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം ഉദ്ഘാടനം ചെയ്തു. ഏന്തയാർ സെന്റ് ജോസഫ് പള്ളി ഓഡിറ്റോറയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു ഷിജു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പി.എസ് സജിമോൻ, കെ.എൻ വിനോദ്, ജസ്സി ജോസ്, ജേക്കബ് ചാക്കോ, എം.വി ഹരിഹരൻ, രജനി സലിലൻ, സിന്ധു എ.എസ്, ആൻസി അഗസ്റ്റിൻ, മായ ടി.എൻ, സൗമ്യ ഷെമീർ, കെ.എസ് മോഹനൻ, പള്ളി വികരി ഫാ. സേവ്യർ മാമ്മൂട്ടിൽ, ആശാബിജു, എസ്.സിന്ധു എന്നിവർ പങ്കെടുത്തു.