കുടുംബശ്രീ മാ കെയർ പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്ക്

Thursday 18 September 2025 12:40 AM IST

കോട്ടയം : കുടുംബശ്രീയുടെ മാ കെയർ പദ്ധതി ജില്ലയിൽ എട്ട് സ്‌കൂളുകളിൽകൂടി ആരംഭിക്കുന്നു. ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി, പാമ്പാടി, ഈരാറ്റപേട്ട ബ്ലോക്കുകൾക്ക് കീഴിലെ സ്‌കൂളുകളിലാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുകയെന്ന് കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ അറിയിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതാണ് പദ്ധതി. തദ്ദേശവകുപ്പും, വിദ്യാഭ്യാസവകുപ്പും സംയുക്തമായി ആഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്.നിലവിലുള്ള 16 സ്‌കൂളുകളിലുണ്ട്.

ഒരു സ്‌കൂളിൽ നിന്ന് പ്രതിമാസം 45,000

സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിനാൽ സ്‌കൂൾ സമയത്ത് കുട്ടികൾ ഇവ വാങ്ങുന്നതിന് പുറത്തപോകുന്നത് ഒഴിവാക്കാനാകും. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും ഇവിടെ നിന്ന് ലഘുഭക്ഷണങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാം. ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കാനും ഇതുവഴി സാധിക്കും.