വമ്പൻമാരെ ഞെട്ടിച്ച് തേജ സജ്ജ, 100 കോടി വാരി മിറൈ
തേജ സജ്ജ നായകനായി കാർത്തിക് ഘട്ടമനേനി സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രം "മിറൈ" ആഗോള ഗ്രോസ് 100 കോടി നേടി. 5 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചത്. തെലുങ്കിലെ വമ്പൻ താരങ്ങളെ ഞെട്ടിച്ച് യുവതാരം തേജ സജ്ജ. ബ്രഹ്മാണ്ഡ ഹിറ്റായി മാറിയ ചിത്രം വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയാണ് മുന്നേറുന്നത്. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം തേജ സജ്ജ നായകനായി എത്തിയ ചിത്രം കൂടിയാണ്. സെപ്തംബർ 12ന് റിലീസ് ചെയ്ത ചിത്രം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിൽ വിതരണം. സൂപ്പർ യോദ്ധാവായി ഗംഭീര പ്രകടനം തേജ സജ്ജ നടത്തുന്ന ചിത്രത്തിൽ റിതിക നായക് ആണ് നായിക. മനോജ് മഞ്ചു പ്രതിനായകനായി എത്തുന്നു. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.രചന: മണിബാബു കരണം,സംഗീതം: ഗൗര ഹരി,കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല,
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി .ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് നിർമ്മാണം . ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബൂഷൻ പാർട്ണർ. പി.ആർ.ഒ: ശബരി