കോമഡി ത്രില്ലറുമായി അരുണും മിഥുനും
യുവതാരങ്ങളായ അരുണും മിഥുനും പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി-ത്രില്ലർ ചിത്രം വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ അരുൺദേവ് മലപ്പുറം കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഒാൺ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.
ഒളിംപ്യൻ അന്തോണി ആദം, പ്രിയം,മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറിയ അരുൺ ധമാക്ക എന്ന ചിത്രത്തിൽ നായകനുമായി. അഭിയുടെയും ജാനകിയുടെയും വീട് , കൂടെവിടെ, അനിയത്തിപ്രാവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തനാണ് മിഥുൻ.പുതുമുഖം ഋഷ്യ റായ് ആണ് നായിക. ജോയ് മാത്യു, കൈലാഷ്, കെ.ആർ. ഗോകുൽ, എൽദോ രാജു, വൈശാഖ് കെ.എം, ഷനൂപ്, ലത ദാസ്, നവ്യ മനോജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സിനിപോപ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ഉണ്ണി മടവൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിപിൻ മണ്ണൂർ ആണ് എഡിറ്റർ, സംഗീതം മഹേഷ് മാധവരാജ് , പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി ഏലൂർ, കലാസംവിധാനം: ബൈജു മേലെമംഗലത്ത്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർ: സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫസലുൽ ഹഖ്, സൗണ്ട് ഡിസൈനർ: വിഷ്ണു പ്രമോദ്, പ്രൊഡക്ഷൻ മാനേജർ: അനീഷ്, സഹ നിർമ്മാതാവ് ജിജീഷ് ഗോപി, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, പ്രോജക്ട് ഡിസൈനർ ആന്റ് പി.ആർ.ഒ: പി.ശിവപ്രസാദ്,