ഷെബിൻ ബെൻസൺ കല്യാണ ചെക്കനായി

Thursday 18 September 2025 6:00 AM IST

യുവനടൻമാരിൽ ശ്രദ്ധേയനായ ഷെബിൻ ബെൻസൺ വിവാഹിതനായി. വധുവിന്റെ പേര് മിഖിയ എന്നാണ് വിവരം. വിവാഹ ചിത്രങ്ങൾ ഷെബിൻ ബെൻസൺ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു വിവാഹം.

ഇടുക്കി ഗോൾഡിൽ മണിയൻപിള്ള രാജുവിന്റെ ബാല്യകാലം അവതരിപ്പിച്ചാണ് ഷെബിൻ ബെൻസൺ സിനിമയിൽ എത്തുന്നത്. ഭീഷ്മപർവ്വം സിനിമയിൽ അഞ്ഞൂറ്റി തറവാട്ടിലെ ഇളതലമുറക്കാരനായി അഭിനയിച്ചതോടെയാണ് ശ്രദ്ധേയനാവുന്നത്. വർഷം, ഇയോബിന്റെ പുസ്തകം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാകാണ്ഡം, കളി, കണ്ണൂർ സ്ക്വാഡ്, 2018, പൂക്കാലം, സുലൈഖ മൻസിൽ , ഉള്ളൊഴുക്ക്. തലവര തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.