കോടിയേരി സ്മൃതി ഏകദിന സെമിനാർ 20ന്
തലശ്ശേരി : ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും പരോഗമന കലാസാഹിത്യസംഘം പാനൂർ മേഖലാ കമ്മിറ്റിയും തല തലശേരി താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി 20ന് ചൊക്ലിയിൽ കോടിയേരി സ്മൃതി ഏകദിനസെമിനാർ സംഘടിപ്പിക്കുന്നു. രാവിലെ ഒൻപതരക്ക് മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മാണിക് സർക്കാർ സെമിനാർ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ.ഷംസീർ കോടിയേരി അനുസ്മരണപ്രഭാഷണം നടത്തും.ലോകസഭാ മുൻ സെക്രട്ടറി ജനറൽപി.ഡി.പി.ആചാരി ഭരണഘടന വർത്തമാനവും ഭാവിയും എന്ന വിഷയം അവതരിപ്പിക്കും. മുൻ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് വിദ്യാഭ്യാസ രംഗത്തെ സമകാലിക വെല്ലുവിളികൾ എന്ന വിഷയം അവതരിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.കെ.മോഹനൻ, ഒ.അജിത് കുമാർ, ടി.ടി.കെ.ശശി, അഡ്വ.വി.പ്രദീപൻ, പി.ടി.സോഫിയ, ടി.പി.ഷിജു, സിറോഷ് ലാൽ ദാമോദരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.